ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Thursday 5 August 2010

ഹൃദയരേഖ മുറിഞ്ഞപ്പോള്‍




ഹൃദയത്തില്‍ വരയപ്പെട്ട..
 ചുവന്ന  വരകള്‍ ..
നെടുകെയും കുറുകെയും..
ചോര കിനിയുന്നുണ്ട്,  ഇപ്പോഴും .

ഹൃദയരേഖ മുറിഞ്ഞ്‌
 പ്രണയം തേങ്ങുന്നു  
ബലിക്കാക്കകള്‍ 
ആയുര്‍ രേഖയില്‍ കൊത്തിവലിക്കുകയാണ്.

ആയുസ്സെത്താത്ത പ്രണയം 
തണുത്ത നിലത്തു കിടന്നു 
വിറക്കുന്നു .

ആത്മാവിന്റെ മരത്തില്‍ നിന്നും 
പ്രണയത്തിനു മീതെ 
ഒരില കൊഴിഞ്ഞു വീണു.
വിറയ്ക്കുന്ന പ്രണയത്തെ 
ഉറയുന്ന തണുപ്പില്‍ നിന്ന് രക്ഷിക്കാന്‍ 
അതിനാവില്ല.

പ്രണയം ..
ആയുസ്സെത്താതെ.. 
വിറച്ച്.. വിറച്ച് .....! 

3 comments:

  1. നന്നായിട്ടുണ്ട് . ഇഷ്ടം അറിയിക്കുന്നു.

    ReplyDelete
  2. ആയുസ്സില്ലാത്ത പ്രണയങ്ങളെ മിന്നാമിനുങ്ങുകള്‍ എന്നേ വിളിക്കാവൂ. അതിനാല്‍ ആ വെളിച്ചത്തിന് ചൂടില്ല, ഊര്‍ജമില്ല. പിന്നെ എന്തിന് ഇങ്ങിനെ വിറച്ചു വിറച്ചു ...........

    ReplyDelete